തിരുവനന്തപുരം :പള്ളിക്കൽ പകൽകുറി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമായ ഗ്രാമികയുടെ സ്ഥാപകനായ പകൽകുറി പുരുഷോത്തമൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഗ്രാമിക അവാർഡിനായി കവിത പുരസ്‌കാരം ക്ഷണിച്ചു.15,555 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.2020നും 2022നുമിടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ 31ന് മുൻപ് വിമൽബാബു ,സെക്രട്ടറി ,ഗ്രാമിക ,പ്രവദ പകൽകുറി പി.ഒ 695604 എന്ന വിലാസത്തിൽ അയക്കണം.2023 ഫെബ്രുവരി 10ന് പകൽകുറി എം.കെ.കെ നായർ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന അന്സ്മരണ ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.വിവരങ്ങൾക്ക് 8156841104.