വർക്കല: കടവിള റസിഡന്റ്സ് അസോസിയേഷനും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും സംയുക്തമായി സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വായിലെ കാൻസർ, ഗർഭാശയഗള കാൻസർ, സ്‌തനാർബുദം തുടങ്ങി അസുഖങ്ങൾ പരിശോധിച്ചു. കരവാരം - നഗരൂർ പഞ്ചായത്ത് പരിധിയിലെ നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ആർ.എ പ്രസിഡന്റും നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അബി ശ്രീരാജ് ഉദ്ഘാടനം ചെയ്തു. റീജിയണൽ കാൻസർ സെന്റർ അസോസിയേറ്റ് പ്രൊ.ഡോ.കലാവതി ബോധവത്കരണ ക്ളാസെടുത്തു. എസ്.ജെ.സുശീല, ഷറഫ്, സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി രജിത് കുമാർ സ്വാഗതം പറഞ്ഞു.