
പൂവാർ: സംസ്ഥാന ലൈബ്രറി കൗൺസിൽ ജനചേതന യാത്ര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്ര വിചാര പുലരി പിറക്കാൻ എന്ന മുദ്രാവാക്യവുമായി ലൈബ്രറി കൗൺസിൽ തിരുപുറം, പൂവാർ മേഖല സമിതി വിളംബര ജാഥ സംഘടിപ്പിച്ചു. പഴയകടയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു. തിരുപുറം സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടൻ കരിങ്കുളം വിജയകുമാർ, ഗ്രാമപഞ്ചായത്തംഗം പ്രിയ,കവി കൂട്ടപ്പന രാജേഷ്, തിരുപുറം സോമശേഖരൻ നായർ, അലക്സ് റോയ്, കാഞ്ഞിരംകുളം ശരത് കുമാർ, ടി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.