
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ അസാധാരണ പ്രതിഭയാണെന്ന് ഇന്തോനേഷ്യൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ ചെയർമാൻ വിഷ്‌ണുകുമാർ പറഞ്ഞു. സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ സംഘടിപ്പിച്ച 'ആൻ ഈവനിംഗ് വിത്ത് എ ക്രിക്കറ്റ് സോൾ" എന്ന സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സഞ്ജു ഷോട്ട് സെലക്‌ഷനിൽ കുറച്ചുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും വിഷ്‌ണുകുമാർ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷനും കേരള വെറ്ററൻസ് ക്ളബുമായി സഹകരിച്ചാണ് സൂര്യ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
അന്ന് ഇന്ത്യയുടെ
ദിവസമായിരുന്നു: ക്ളൈവ് ലോയ്ഡ്
1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ചെകുത്താന്മാർ ലോകകപ്പ് ക്രിക്കറ്റ് നേടുമ്പോൾ വിഷമം വന്നെങ്കിലും അന്ന് ഇന്ത്യയുടെ ദിവസമാണെന്ന് കരുതി സമാധാനിച്ചതായി മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻ ക്ളൈവ് ലോയ്ഡ് പറഞ്ഞു. സംവാദത്തിനിടെ വീഡിയോ കാളിലൂടെ കാണികളുമായി സംവദിക്കുകയായിരുന്നു ക്ളൈവ് ലോയ്ഡ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഫറൂഖ് എൻജിനിയറും വീഡിയോ കാളിലെത്തിയിരുന്നു.