
കല്ലറ:കല്ലറപാങ്ങോട് സമര രക്ത സാക്ഷികളായ പട്ടാളം കൃഷ്ണൻ,കൊച്ചപ്പി പിള്ള എന്നിവരുടെ എൺപത്തിരണ്ടാമത് ബലിദാന ദിനത്തോടനുബന്ധിച്ച് പാങ്ങോട്,ഭരതന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാങ്ങോട് രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ഡി. സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ഭാരവാഹികളായ ആനാട് ജയൻ,കൈമനം പ്രഭാകരൻ,പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,മുൻ പ്രസിഡന്റ് ഗീത,മണ്ഡലം പ്രസിഡന്റുമാരായ നിസാമുദീൻ,സതി തിലകൻ,വിജയൻ, അനിൽകുമാർ,ഹരീഷ്,പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.