കിളിമാനൂർ:പനപ്പാംകുന്ന് ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളിബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ സമാപന സമ്മേളനവും തറട്ട അനിൽ കുമാർ അനുസ്മരണവും,ശ്രീകണ്ഠക്കുറുപ്പ് ചരമവാർഷിക ദിനവും നാളെ വൈകിട്ട് 5ന് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം ടി.ബേബിസുധ വിശിഷ്ട അതിഥിയായിരിക്കും.കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗിരിജ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൻഷാ ബഷീർ,മടവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ,ക്ലബ് പ്രസിഡന്റ് എ.വിജയൻ നായർ,ട്രഷറർ കെ.ബി.സുനിൽ കുമാർ,ആദ്യ സെക്രട്ടറി എൻ.വിജയകുമാർ,മുൻ പ്രസിഡന്റ് എം.ജി.മോഹൻദാസ്,മുൻ ക്യാപ്ടൻ ടി.സജീവ്, ഭാരവാഹികളായ ജി. ശാർങ്ധരൻ,ജോയിന്റ് സെക്രട്ടറി വി.പ്രകാശ്,മുൻ പഞ്ചായത്ത് മെമ്പർ കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ,ജനതാ വായനശാല പ്രസിഡന്റ് പി.ഉണ്ണികൃഷ്ണക്കുറുപ്പ്,സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എസ്.ലത,ക്ലബ് ടീമംഗങ്ങളായ അക്ഷയ് യു.എ,അനിൽകുമാർ എം.ജി,ആദർശ് ഗോപൻ എന്നിവർ പങ്കെടുക്കും.