കല്ലമ്പലം:കടുവയിൽ മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തിൽ മദ്രസ വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ലോക മനുഷ്യാവകാശ ദിനത്തിൽ സമ്മേളനം സംഘടിപ്പിച്ചു.കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. നാദർ മുഅല്ലിം ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു.എ.എം ഇർഷാദ് ബാഖവി,അബ്ദുൽ സത്താർ ബാഖവി, അൻസാർ വർണന എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ സെമിനാർ ചീഫ് ഇമാം റഹിം സദഖത്തുല്ല ബാഖവി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ജനറൽസെക്രട്ടറി എ.എം.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ഇ.ഫസിലുദ്ദീൻ,എച്ച്.എൽ.നസീം മന്നാനി,എം.എസ്.ഷെഫീർ,കടുവയിൽ അബൂബക്കർ മൗലവി,എം.കെ. സെയ്നുല്ലാബ്ദ്ദീൻ,യു.അബ്ദുൽ കലാം എന്നിവർ പങ്കെടുത്തു.മജീഷ്യൻ ഹാരിസ് താഹ മാജിക് ഷോ അവതരിപ്പിച്ചു. പോസ്റ്റർ രചന, കവിസ് മത്സരം എന്നിവ നടന്നു.