
മുടപുരം : അഴൂർ ഗ്രാമപഞ്ചായത്ത്, സംസ്ഥാന ആരോഗ്യവകുപ്പ്, അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം,വിവിധ ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യമേള പെരിങ്ങുഴി പഞ്ചായത്ത് കമ്മിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി .എസ്. കവിത, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ജി. വിജയകുമാരി , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി. സുര,ആർ.അംബിക,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. അജിത് കുമാർ ,കെ. ഗംഗ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. മനോഹരൻ , എസ്. സജിത്ത്, അനിൽകുമാർ നാഗർ നട, എസ് .വി . അനിലാൽ, റ്റി.കെ റിജി,ജയകുമാർ,കെ.ഓമന ,ബി. ഷീജ , ഷീബരാജ്,നസിയാ സുധീർ ,ലിസി ജയൻ , കെ .സിന്ധു ,മെഡിക്കൽ ഓഫീസർ ഡോക്ടർ പത്മപ്രസാദ് ,പഞ്ചായത്ത് സെക്രട്ടറി അജില,ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ്, വിമൽ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈനി അനീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ വൃന്ദ തുടങ്ങിയവർ സംസാരിച്ചു .സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം നിർവഹിച്ചു.