
കല്ലമ്പലം:മണമ്പൂർ പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഓഫീസ് കെട്ടിടം ഒരുങ്ങുന്നു.തറക്കല്ലിടൽ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി നിർവഹിച്ചു. 34 ലക്ഷം രൂപ ചെലവിട്ട് ചാത്തൻപാറ പറങ്കിമാംവിളയിൽ പഞ്ചായത്ത് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്.മണമ്പൂർ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നുള്ള പദ്ധതിയാണിത്.മണമ്പൂരിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനാണ് കെട്ടിടവും ഓഫീസും പണിയുന്നത്.പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,വികസന സമിതി അദ്ധ്യക്ഷൻ വി.സുധീർ,ബ്ലോക്ക് അംഗം ഡി.കുഞ്ഞുമോൾ,വാർഡ് അംഗങ്ങളായ എം.എ.മനാഫ്,എ.റാഷിദ് എന്നിവർ പങ്കെടുത്തു.