തിരുവനന്തപുരം:സ്ത്രീകളുടെ സാമൂഹിക,സാമ്പത്തിക,വൈകാരിക,ശാരീരിക,ആരോഗ്യ അവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും. സ്ത്രീകളുടെ അവസ്ഥകളും പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കാനും ലിംഗ പദവി സൗഹൃദമാക്കാനുമായി 'പെണ്ണടയാളങ്ങൾ' എന്ന പേരിൽ നടത്തുന്ന സ്ത്രീ പദവി പഠനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ മന്ത്രി​ ജി​.ആർ അനി​ൽ ഉദ്ഘാടനം ചെയ്യും. ജി​ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.സർവേ നടത്തുന്നതി​നായി​ ഓരോ പഞ്ചായത്തുകൾ കേന്ദ്രീകരി​ച്ചും ഓരോ കമ്മ്യൂണി​റ്റി​ വുമൺ​ ഫെസി​ലിറ്റേറ്ററെ നി​യമി​ച്ചി​ട്ടുണ്ട്.ജില്ലയിലെ 78 ഗ്രാമപഞ്ചായത്തുകളും 4 മുൻസിപ്പാലിറ്റികളും കോർപ്പറേഷനും കേന്ദ്രീകരിച്ച് 18 നും 60 നും ഇടയിൽ പ്രായമുള്ള വനിതകളിലൂടെയാണ് പഠനം നടത്തുന്നത്.