കടയ്ക്കാവൂർ: കായിക്കര ഗുരുദേവ ഭക്ത ജനകൂട്ടായ്മയുടെയും ഗുരുധർമ്മ പ്രചാരണ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിവഗിരിയിലേയ്ക്കുള്ള പദയാത്ര 30ന് വൈകിട്ട് 3.30ന് കായിക്കര കാപാലീശ്വരം ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിക്കും. ജാഥ ക്യാപ്റ്റൻ വി.അനിൽകുമാറിന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9447903881.