ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേയ്ക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ വിവിധ ഓഫീസുകളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ നടന്ന വിശദീകരണയോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.വേണു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലിജിൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാസെക്രട്ടറി കെ.സുരകുമാർ, ജില്ലാകമ്മിറ്റി അംഗങ്ങളായ സന്തോഷ്.വി, മനോജ് കുമാർ, ഡി.ബിജിന എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായ ബൈജു ആർ.എസ്, ലിസിയ, സതീഷ്.എസ്, രഞ്ജിത്ത്, കൗസു.ടി.എസ് എന്നിവർ നേതൃത്വം നൽകി.