anusmaranam

വക്കം: വീരമൃത്യു വരിച്ച ക്യാപ്ടൻ ആർ.ശശീന്ദ്രബാബുവിനെ അനുസ്മരിച്ച് വക്കം സൗഹൃദവേദി പ്രസിഡന്റ്‌ സി.വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വീരമൃത്യു വരിച്ചിട്ട് 51 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു സ്മാരകം നിർമ്മിച്ചിട്ടില്ലെന്നും അതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സ്മാരകം നിർമ്മിക്കുന്നതിനുള്ള എല്ലാ പിന്തുണയും വക്കം പഞ്ചായത്തിൽ നിന്ന് ഉണ്ടാകുമെന്ന് മുഖ്യാതിഥി വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.താജുന്നീസ ബീഗം പറഞ്ഞു. പി.അശോക് കുമാർ ഐ.പി.എസ്, വക്കം സുകുമാരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.വക്കം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എസ്.വേണുജി സ്വാഗതവും ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കൃതജ്ഞതയും പറഞ്ഞു.