
നെയ്യാറ്റിൻകര: വധശ്രമ കേസിൽ ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റു ചെയ്തു. ആറാലുംമൂട് ചെറിയകോണം ചാനൽക്കര വീട്ടിൽ സെയ്ദാലി (27)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 6ന് അയൽവാസിയായ ഷാജഹാനെ (48) മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്നു. ഇൻസ്പെ്കടർ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഷാഡോ ടീം എസ്.ഐ പോൾവിൻ, സി.പി.ഒമാരായ പ്രവീൺ ആനന്ദ്, അജിത്ത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.