
നെയ്യാറ്റിൻകര : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള ഗാന്ധി സ്മാരകനിധിയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടത്തുന്ന ഗാന്ധി ഫെസ്റ്റ് രണ്ടാംഘട്ട ആഘോഷപരിപാടികളുടെ ഭാഗമായുള്ള സ്വാതന്ത്ര്യ സ്‌മൃതി യാത്രയുടെ പതാക നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാനിൽ നിന്ന് ജാഥാ ക്യാപ്റ്റനും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.കെ. നമ്പ്യാർ ഏറ്റുവാങ്ങി.ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത കന്യാകുമാരിയിലെ സ്‌മൃതി മണ്ഡപത്തിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.നിംസ് മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ശരത്ചന്ദ്രപ്രസാദ്,അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്,വിമല രാധാകൃഷ്ണൻ, ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ,ഡോ.ജേക്കബ് പുളിക്കൽ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ. സജു,വി.കെ.മോഹനൻ,അഡ്വ.ഉദയകുമാർ,ബി.ജയചന്ദ്രൻ,ആർ.ഹരികൃഷ്ണൻ,വി.ദിനകരൻ പിള്ള,പി.സതീഷ് കുമാർ,ഡോ.പ്രതാപൻ,ഡോ.സജിത,എം.എം.ഉമ്മർ,രഞ്ജിത് സർക്കാർ,വി.രാധിക,മണി.വി.നായർ,ജെ.ആർ. സുനിത ശ്രീജിത്ത്,സി.എസ്.മാധവചന്ദ്രൻ,പൊന്നാവൂർ അശോകൻ,നിംസ് കോളേജ് ഒഫ് ഡെന്റൽ സയൻസസ്, കോളേജ് ഒഫ് നഴ്സിംഗ് എന്നിവയിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.