
നെയ്യാറ്റിൻകര: കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി നഗരനിവാസികളെ വൈദ്യുത ശ്മശാനത്തിന്റെ പേരിൽ വഞ്ചിക്കുന്നത് നെയ്യാറ്റിൻകര നഗരസഭ അവസാനിപ്പിക്കണമെന്ന് ഫ്രാൻ ആവശ്യപ്പെട്ടു.ഇതിൽ പ്രതിഷേധിച്ച് ഫ്രാനിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ നഗരസഭാ ഓഫീസിന് മുന്നിൽ ജനകീയ ധർണ നടത്തി,പ്രതീകാത്മക ശവം കത്തിച്ച് പ്രതിഷേധിച്ചു.ഗാന്ധി സ്മാരക നിധി സംസ്ഥാന ജോ.സെക്രട്ടറി ജി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി.നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ,ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ.സി.വി.ജയകുമാർ,കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്,മഞ്ചത്തല സുരേഷ്,മണലൂർ ശിവ പ്രസാദ്,ധനുവച്ചപുരം സുകുമാരൻ,തിരുമംഗലം സന്തോഷ്,ആറാലുംമൂട് ജിനു,ഇരുമ്പിൽ ശ്രീകുമാർ,രാധാരമണൻ നായർ,ശശികുമാരൻ നായർ,എം.രവീന്ദ്രൻ,ഇലിപ്പോട്ടുകോണം വിജയൻ എന്നിവർ പങ്കെടുത്തു.ഫ്രാൻഭാരവാഹികളായ റ്റി.മുരളീധരൻ,ജി.പരമേശ്വരൻ നായർ,എസ്.മോഹനകുമാർ,എം.സുധാകരൻ,പി.ജോൺ വിൽസൺ, നജീം,പി.വേണുഗോപാൽ,എൽ.ഡി.ദേവരാജ്,ആർ.സുമകുമാരി,അമരവിള സതികുമാരി,ഗിരിജാ ദേവി,സംഗീതാ സുനിൽ, വെൺപകൽ ഉണ്ണികൃഷ്ണൻ സെന്തിൽകുമാർ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.