
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ഹെറിറ്റേജ് കമ്മിഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയുടെ സഭാ-ചരിത്ര സാംസ്‌കാരിക പൈതൃകം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ ചരിത്ര പുസ്തകത്തിന്റെ പ്രകാശനം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ നിർവഹിച്ചു.ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. പഠന ക്ലാസുകളും സംഘടിപ്പിച്ചു. രൂപതാ സംവിധാനങ്ങൾ, മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പഠനങ്ങൾ ഉൾക്കൊണ്ട 9 അദ്ധ്യായങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ചരിത്രകാരനായ അഡ്വ.പി.ദേവദാസാണ്.രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള വിദ്യാഭ്യാസ പ്രതിനിധികളും ചരിത്രഗവേഷകരും പരിപാടിയിൽ പങ്കെടുത്തു.വി.പി.ജോസ്, ആൽഫ്രഡ് വിൽസൺ, തോമസ്.കെ.സ്റ്റീഫൻ,ഫാ.ജോണി.കെ.ലോറൻസ് എന്നിവർ പങ്കെടുത്തു.പഠന ക്ലാസുകൾക്ക് മനു.എസ്.എസ്, അഡ്വ.പി.ദേവദാസ്,ഡോ.സുരേഷ് എന്നിവർ നേതൃത്വം നൽകി.