gan

നെയ്യാറ്റിൻകര: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കന്യാകുമാരി ഗാന്ധിസ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച സ്വാതന്ത്ര്യ സ്മൃതിയാത്രയ്ക്ക് ഗാന്ധി മിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ സ്വീകരണം നൽകി. ഗാന്ധി പ്രതിമയിൽ ഡോ.രാധാകൃഷ്ണൻ,ഡോ.ജേക്കമ്പ് പുളിക്കൽ,എൽ.സരസ്വതിയമ്മ എന്നിവർ പുഷ്പാർച്ചന നടത്തി. അഡ്വ.ബി.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഊരുട്ടമ്പലം ഉദയൻ , ശ്രീധരൻ നായർ, ഇലിപ്പോട്ടുകോണം വിജയൻ,ബിനു മരുതത്തൂർ,മണലൂർ ശിവപ്രസാദ്, എഡ്വിൻ എബനീസർ,കെ.കെ.ശ്രീകുമാർ, അമ്പലം രാജേഷ്, ആറാലുംമൂട് ജിനു,ഇരുമ്പിൽ ശ്രീകുമാർ, കവളാകുളം സന്തോഷ് എന്നിവർ നേതൃത്വം നൽകി.