
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഹോളിവുഡ് പോപ്പ് ഗായകൻ നിക് ജൊനാസും ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുങ്ങുന്നു. മകൾ മാൾട്ടിയുടെ ആദ്യ ക്രിസ്മസ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രിയങ്കയും നിക്കും.
ന്യൂജേഴ്സിയിലെ തെരുവുകളിൽ കൈകോർത്ത് നടക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പ്രിയങ്കയുടെ കൈയിൽ പൂച്ചെണ്ടും നിക്കിന്റെ കൈയിൽ വലിയ ക്യാരി ബാഗും കാണാം. ഇരുവരും ക്യൂട്ടായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്. പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതുമുതൽ പാപ്പരാസികൾ ഇവർക്ക് പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം നാലുവർഷം പിന്നിടുമ്പോഴും പാപ്പരസുകൾക്ക് പ്രിയങ്കയും നിക്കും പ്രിയപ്പെട്ടവരായി തുടരുന്നു. 2018 ഡിസംബറിലായിരുന്നു അമേരിക്കൻ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാൾ പത്തുവയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. 2022 ജനുവരിയിലാണ് മാൾട്ടിയുടെ ജനനം.