വർക്കല : തീരദേശപാത വികസ നത്തിനുള്ള സർവേയും കല്ലിടലും വർക്കല മേഖലയിലെ വ്യാപാരികളെ ആശങ്കയിലാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മാസത്തോള മായി റവന്യു ഉദ്യോഗസ്ഥർ വർക്കല മൈതാനം മുതൽ ടെമ്പിൾ ജങ്ഷൻ വരെ റോഡിൽ സർവേ നടത്തി കുറ്റികൾ സ്ഥാപിക്കുകയാണ്. കെട്ടിട ഉടമകളുടെയോ വ്യാപാരികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് സർവേ നടത്തിയതെന്നാണ് ഇവർ പറയു ന്നത്. നാടിന്റെ വികസനത്തിന് ഒരിക്കലും എതിരല്ലെന്ന് വ്യാപാരികൾ പറയുന്നു. പല ഭാഗങ്ങളിലും റവന്യു പുറമ്പോക്ക് ഭൂമിയുള്ളപ്പോൾ ബസ് ബേകൾ സ്ഥാപിക്കാനായി വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചുനീക്കുന്നരീതിയിലാണ് റോഡിന്റെ അലൈൻമെന്റെന്ന പരാതിയുമുണ്ട്. അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പദ്ധതി നേരിട്ട് ബാധിക്കുന്ന ഭൂവുടമകളുടെയും വ്യാപാരികളുടെയും യോഗം അടിയന്തരമായി വിളിച്ചുകൂട്ടി ആശങ്കകൾ ദൂരീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സമിതി ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ബി.ജോഷിബാസു, വർക്കല ടൗൺ യൂണിറ്റ് പ്രസിഡന്റ് ട്രഷറർ സുഗുണൻ, ഇടവ യൂണിറ്റ് പ്രസിഡന്റ് പുത്തൂരം നിസാം, ജനറൽ സെക്രട്ടറി നൗഷാദ്, ശ്രീകുമാർ, വിജയപ്രകാശൻപിള്ള, സലിം അസ്ലാൻ എന്നിവർ പങ്കെടുത്തു.