sivagiri-sahithya-malsara

ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ആഗോളതലത്തിൽ നടത്തുന്ന സാഹിത്യകലാമത്സരങ്ങൾ

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരുദേവന്റെ തത്വദർശനം

കുട്ടിക്കാലം മുതൽതന്നെ ഉൾക്കൊള്ളാൻ പുതുതലമുറയെ പ്രാപ്തരാക്കണമെന്നും സദാചാര മൂല്യങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി അനപേക്ഷാനന്ദ, സ്വാമി സത്യാനന്ദസരസ്വതി, കലാസാഹിത്യ മത്സരകമ്മിറ്റി ചെയർമാൻ ഡോ.അഞ്ചയിൽ രഘു, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, കമ്മിറ്റി വൈസ് ചെയർമാൻ പുത്തൂർ ശോഭനൻ, ശ്യാമളടീച്ചർ, അഡ്വ.വിനോദ് വർക്കല തുടങ്ങിയവർ സംസാരിച്ചു.