p

തിരുവനന്തപുരം: റിലിങ്ക്വിഷ്‌മെന്റ് നടപടി സംബന്ധിച്ച സന്ദേശം പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ വഴി നൽകിയിട്ടുണ്ടെങ്കിലും റാങ്ക്‌ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ മാത്രം നിർദ്ദേശം പാലിച്ചാൽ മതിയെന്ന് പി.എസ്.സി അറിയിച്ചു. റിലിങ്ക്വിഷ് ചെയ്യുന്നതിനായി സമർപ്പിക്കുന്ന നോട്ടറി അഫിഡവിറ്റിൽ അപേക്ഷകനെ തിരിച്ചറിഞ്ഞെന്ന സാക്ഷ്യപ്പെടുത്തൽ നിർബന്ധമായും ഉണ്ടാകണം. 2023 ജനുവരി 1 മുതൽ ഈ രീതിയിലുള്ള അപേക്ഷകൾ മാത്രമേ റിലിങ്ക്വിഷ്‌മെന്റിന് പരിഗണിക്കുകയുള്ളൂവെന്നും ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് നോട്ടറിയുടെ പുതിയ അഫിഡവിറ്റ് ഹാജരാക്കാൻ ജനുവരി 10 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും പി.എസ്.സിയുടെ അറിയിപ്പിൽ പറയുന്നു.

അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ൺ​മെ​ന്റ് ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​മു​ഴു​വ​ൻ​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​സ്വ​കാ​ര്യ​ ​സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​സ​ർ​ക്കാ​ർ​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ ​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.