
ഗോവയിൽ അവധി ആഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം സാനിയ അയ്യപ്പൻ. ഗോവൻ കടൽക്കരയിലെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവച്ചു. അതീവ ഗ്ളാമറസായാണ് ചിത്രത്തിൽ സാനിയ. സ്വിമ്മിംഗ് ഡ്രസിന്റെ നിറത്തെ കാവിയാക്കാത്തത് നന്നായി എന്നാണ് കൂടുതൽ പേരുടെ കമന്റ്. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് സാനിയ. വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പലപ്പോഴും സാനിയ അധിക്ഷേപം നേരിടാറുണ്ട്. എന്നാൽ കുറിക്കൊള്ളുന്ന മറുപടി നൽകി സൈബർ ആങ്ങളമാരുടെ വായടപ്പിക്കും. അതേസമയം ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പൻ വെള്ളിത്തിരയിൽ എത്തുന്നത്. നിവിൻ പോളിക്കൊപ്പം അഭിനയിച്ച സാറ്റർഡേ നൈറ്റ് ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം.