തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കെതിരെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ നേതൃത്വം നൽകുന്ന ' ഉണരൂ കേരളം ' ജാഥ ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. ഇന്ന് രാവിലെ 10ന് എം.പി. പദ്മനാഭന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന ജാഥ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4.30ന് ജഗതിയിൽ പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.