തിരുവനന്തപുരം: കേസരി എ. ബാലകൃഷ്ണപിള്ളയുടെ 62-ാം ചരമവാർഷിക ദിനം പത്ര പ്രവർത്തക യൂണിയന്റെ (കെ.യു.ഡബ്ളിയു.ജെ) ആഭിമുഖ്യത്തിൽ ആചരിച്ചു. പുളിമൂട് കേസരി മന്ദിരത്തിനു മുന്നിലുള്ള പ്രതിമയിൽ കെ.യു.ഡബ്ളിയു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 11.30ന് കേസരി​ ഹാളി​ൽ കേസരി​ സ്മാരക പ്രഭാഷണം നടക്കും. 'മാദ്ധ്യമസ്വാതന്ത്ര്യം: പ്രതീക്ഷയും വെല്ലുവിളികളും" എന്ന വിഷയത്തിൽ ചെറിയാൻ ഫിലിപ്പ് പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജനറൽ സെക്രട്ടറി ആർ.കിരൺബാബു,സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ പങ്കെടുക്കും.