ആറ്റിങ്ങൽ: അന്ധവിശ്വാസങ്ങൾ അകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്കിലുടനീളം മേഖലാതല നേതൃസമിതികൾ വിളംബര ജാഥകൾ സംഘടിപ്പിക്കുന്നു.
അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം മേഖലാസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ജോ. സെക്രട്ടറി എസ്.പ്രവീൺചന്ദ്ര ജാഥാ ക്യാപ്റ്റനും, നേതൃസമിതി കൺവീനർ വിജയ് വിമൽ മാനേജരും ആയ വിളംബര ജാഥ 20 ന് വൈകുന്നേരം 3ന് കായിക്കരയിലെ ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ അഡ്വ. വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടയ്ക്കാവൂർ ,വക്കം മേഖലകളിലെ ലൈബ്രറികളിലെ പര്യടനത്തിനുശേഷം ആറ്റിങ്ങൽ നേതാജി ഗ്രന്ഥശാലയിൽ സമാപിക്കും . എ.സി.എ.സി നഗറിൽ ചേരുന്ന സമാപന സമ്മേളനം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.