yathra

ആറ്റിങ്ങൽ:കേരള ഗാന്ധി സ്മാരക നിധിയും ദേശീയ ബാലതരംഗവും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി.സ്വീകരണ സമ്മേളനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.കേരള ഗാന്ധി സ്മാരക നിധി ഭാരവാഹികൾ,ഡോ.എൻ.രാധാകൃഷ്ണൻ, അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ്,അഡ്വ. വി.എസ് ഹരീന്ദ്രനാഥ് ,വിമല രാധാകൃഷ്ണൻ , ഡോ:എൻ.ഗോപാലകൃഷ്ണൻ നായർ , ഡി.സി.സി ജനറൽ സെക്രറട്ടറി പി. ഉണ്ണികൃഷ്ണൻ , അംഗം പി.വി ജോയ്. ഗ്രാമം ശങ്കർ. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ ,ഡോ.അനീഷ് താഹിർ തുടങ്ങിയവർ സംസാരിച്ചു.