റസ്റ്റോറന്റ് രംഗത്തേക്ക് താരം

മലയാളത്തിന്റെ പ്രിയ താരം നമിത പ്രമോദ് റസ്റ്റോറന്റ് രംഗത്തേക്ക്. സമ്മർ ടൗൺ കഫേ എന്ന പേരിൽ നമിത പ്രമോദിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന സംരംഭം ഉടൻ കൊച്ചി പനമ്പള്ളി നഗറിൽ തുറക്കും. തന്റെ പ്രിയ നഗരത്തിൽ പുതിയ സംരംഭം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്നും നമിത സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഡിസംബർ 18ന് വൈകിട്ട് താൻ ഒരു സർപ്രൈസ് അറിയിക്കുമെന്ന് കുറച്ചുദിവസം മുൻപ് നമിത അറിയിച്ചിരുന്നു. നമിതയുടെ വിവാഹമോ പുതിയ സിനിമയുടെ പ്രഖ്യാപനമോ ആയിരിക്കുമെന്നാണ് ആരാധകർ കരുതിയത്.അതേസമയം
വെള്ളിത്തിരയിൽ മികച്ച യാത്രയിലാണ് താരം. നമിത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ആണ് എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയിരുന്നു.സിദ്ധാർത്ഥ് ശിവ ആണ് ചിത്രം സംവിധാനം ചെയ്തത്.