vila

നെടുമങ്ങാട്: കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ പ്രചാരണാർത്ഥം നെടുമങ്ങാട് നഗരസഭ വിളംബരജാഥയുടെ സമാപനം പതിനാറാംകല്ല് ഗ്രാമസേവ സമിതി ഗ്രന്ഥശാലയിൽ അനിൽ വേങ്കോട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്ടൻ രാജശേഖരൻ നായർ,ജാഥ മാനേജർ പുങ്കുംമൂട് രാജേന്ദ്രൻ,നളിനകുമാരി,സതീശൻ,വലിയമല സരേഷ്,കൗൺസിലർ വിദ്യാവിജയൻ തുടങ്ങിയവർ പങ്കെടുത്തു.