buffer-zone

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയും വനം മന്ത്രിയും നിലപാട് വ്യക്തമാക്കിയതോടെ ആശങ്കയ്‌ക്ക് അറുതിയായെന്ന പ്രതീക്ഷയിലാണ് മലയോര ജനങ്ങൾ. കെസ്റക്ക് ( കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ ) തയ്യാറാക്കിയ ഉപഗ്രഹചിത്രം മാത്രമായി സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്നും ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയുടെ സ്ഥലപരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സമർപ്പിക്കൂ എന്നുമാണ് സർക്കാർ വ്യക്തമാക്കിയത്.

ഇതോടെ ബഫർ സോൺ ആശങ്കയിലായ 115 പഞ്ചായത്തുകളിൽ തദ്ദേശവകുപ്പിന്റെ ഫീൽഡ് പരിശോധനയും കെട്ടിടങ്ങളുടെയും മറ്റും വിവര ശേഖരണവും ത്വരിതപ്പെടുത്തും. വിദഗ്ദ്ധ സമിതിയുടെ കാലാവധി നീട്ടി പരിഹാരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമം. സർക്കാർ നടപടികളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം.

നിർമ്മാണങ്ങളുടെ കണക്ക് ശേഖരിച്ച ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ വിട്ടുപോയ സ്ഥലങ്ങൾ കണ്ടെത്താൻ ഫലപ്രദമായ നടപടികൾ വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. പൂർണ റിപ്പോർട്ട് ലഭിച്ച ശേഷം റിപ്പോർട്ട് സുപ്രീം കോടതിയിലും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനും കേന്ദ്ര ഉന്നതാധികാര സമിതിക്കും നൽകും.

സംരക്ഷിത വനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖല സംബന്ധിച്ച ആശങ്കയും പ്രതിസന്ധിയും പരിഹരിക്കാൻ 115 പഞ്ചായത്തുകളിലും ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ബഫർ സോൺ ഉൾപ്പെടുന്ന പ്രദേശത്തിന്റെ കെസ്റക് റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും ജനങ്ങൾക്ക് ഹെൽപ്പ് ഡെസ്‌കിൽ പരിശോധിക്കാം. തന്റെ വീടോ സ്ഥാപനങ്ങളോ ഉൾപ്പെട്ടില്ലെങ്കിൽ ഹെൽപ് ഡെസ്‌കിൽ തന്നെ പരാതിയും നൽകാം. പരാതിയിലെ കാര്യങ്ങൾ കുടുംബശ്രീയിലെ പരിശീലനം ലഭിച്ച അംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പാക്കും.

 ഇനി പന്ത് വിദഗ്ദ്ധ സമിതിയുടെ കോർട്ടിൽ

റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ദ്ധ സമിതിയിൽ പരിസ്ഥിതി, തദ്ദേശ വകുപ്പുകളിലെ അഡി. ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനംവകുപ്പ് മുൻ മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ.

 ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ റി​പ്പോ​ർ​ട്ട് ​അ​ന്തി​മ​മ​ല്ല​ ​-​മു​ഖ്യ​മ​ന്ത്രി

​ബ​ഫ​ർ​ ​സോ​ണി​ന്റെ​ ​പേ​രി​ൽ​ ​വി​വേ​ച​ന​മു​ണ്ടാ​ക്കാ​നാ​ണ് ​ചി​ല​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​അ​ന്തി​മ​മ​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ ​കേ​ര​ളോ​ത്സ​വ​ത്തി​ന്റെ​ ​ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ണ്ണൂ​ർ​ ​പൊ​ലീ​സ് ​മൈ​താ​നി​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.

ബ​ഫ​ർ​ ​സോ​ൺ​ ​സം​ബ​ന്ധി​ച്ച് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​എ​ങ്ങ​നെ​ ​ബാ​ധി​ക്കു​മെ​ന്ന​ത് ​ജ​ന​താ​ത്പ​ര്യം​ ​മു​ൻ​നി​റു​ത്തി​ ​കോ​ട​തി​യി​ൽ​ ​പ​റ​യാ​നും​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി.​ ​നേ​ര​ത്തെ​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഒ​രു​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.​ ​അ​ത് ​വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​ ​ന​ട​ത്തി​യ​ത്.​ ​സ​ദു​ദ്ദേ​ശ്യം​ ​മാ​ത്ര​മാ​ണ​തി​ന് ​പി​ന്നി​ൽ.

ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​പീ​ഡ​യ​നു​ഭ​വി​ക്കാ​തെ​ ​സ്വൈ​ര​ജീ​വി​തം​ ​തു​ട​രാ​ൻ​ ​ക​ഴി​യ​ണ​മെ​ന്ന​ ​നി​ല​പാ​ടാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​ള്ള​ത്.​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​യി​ൽ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല​ ​എ​ന്ന​ ​ബോ​ധ്യ​ത്തെ​ത്തു​ട​ർ​ന്ന് ​സ​ർ​വേ​ ​ഫ​ലം​ ​അ​ന്തി​മ​ ​രേ​ഖ​യ​ല്ലെ​ന്ന​ ​നി​ല​പാ​ടെ​ടു​ത്തു.​ ​പ്രാ​ദേ​ശി​ക​ ​പ്ര​ത്യേ​ക​ത​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​ജ​സ്റ്റി​സ് ​തോ​ട്ട​ത്തി​ൽ​ ​ബി.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ചു.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​വാ​ർ​ഡ​ടി​സ്ഥാ​ന​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി.​ ​ഇ​ങ്ങ​നെ​ ​റി​പ്പോ​ർ​ട്ട് ​കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ.​ ​എ​ന്നാ​ൽ​ ​ഇ​തൊ​ന്നു​മ​ല്ല​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​വ​രു​ത്തി​ ​തീ​ർ​ക്കാ​ൻ​ ​ചി​ല​ർ​ ​ശ്ര​മി​ക്കു​ന്നു.​ ​നാ​ടി​ന്റെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്കാ​ൻ​ ​എ​ല്ലാ​വ​രു​ടേ​യും​ ​പി​ന്തു​ണ​ ​വേ​ണം.

'ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സർവേ അതേപടി വിഴുങ്ങില്ല. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കും".

- മന്ത്രി എ.കെ.ശശീന്ദ്രൻ