
തിരുവനന്തപുരം: 38-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ മള്ളിയൂർ പുരസ്‌കാരം മെട്രോമാൻ ഇ. ശ്രീധരൻ ഏറ്റുവാങ്ങി. കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് കെ.പി. ബാലചന്ദ്രനാണ് പുരസ്‌കാരം നൽകിയത്. ഗുരുവായൂരപ്പന്റെ ഫോട്ടോ ലേഖനം ചെയ്ത ഒരു പവൻ സ്വർണമെഡലും, അമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഗുരുവായൂരാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സത്ര വേദിയിൽ ഇത്തരത്തിലൊരു പുരസ്‌കാരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഇ. ശ്രീധരൻ പറഞ്ഞു.
ശ്രീധരന് പുരസ്‌കാരം നൽകാൻ സാധിച്ചതിൽ കൃതാർത്ഥനാണെന്ന് ജസ്റ്റിസ്റ്റിസ് കെ.പി. ബാലചന്ദ്രൻ പറഞ്ഞു.
സത്ര നിർവഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. സത്ര സമിതി പ്രസിഡന്റ് ടി.ജി. പത്മനാഭൻ നായർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. നാരായണ സ്വാമി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ്. ശ്രീകുമാർ, ട്രഷറർ എസ്. ശ്രീനി, കൺവീനർ സി. ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.