che

നെടുമങ്ങാട്: മുനിസിപ്പാലിറ്റി,കൃഷിഭവൻ,ഹോർട്ടികോർപ്പ്,തേൻ തുളളികൾ നെടുമങ്ങാട് ഗ്രൂപ്പും ചേർന്ന് തേനിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനെ സംബന്ധിച്ച് സംഘടിപ്പിച്ച 3 ദിവസത്തെ പരിശീലനം മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു.ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥരായ സേതു,രാജീവ്,അസി.കൃഷി ഓഫീസർ ജി.എൽ.സുമേഷ്,ഗ്രൂപ്പ് കൺവീനർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.