ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിന്റെ ഒന്നാം പ്രതിഷ്ഠാ വാർഷികോത്സവം ഇന്ന് നടക്കും.പുലർച്ചെ 5.30ന് ക്ഷേത്രതന്ത്രി ചേർത്തല തിരുനെല്ലൂർ കാശിമഠത്തിൽ ബിജു പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 5ന് ഗുരുദർശന സമ്മേളനം പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.ഗുരക്ഷേത്ര മണ്ഡപ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു,അഴൂർ ഗ്രാമപഞ്ചായത്തംഗം ടി.കെ.റിജി, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ഗുരുക്ഷേത്ര രക്ഷാധികാരി എസ്.ജയസൂര്യ, ആർ.ഷിബു, വൈസ് പ്രസിഡന്റ് എ.പ്രതാപൻ,ട്രഷറർ ഷിജോജ് ബാബു, വനിതാ സംഘം പ്രതിനിധി കീർത്തി ഷൈജു, ഭാരവാഹികളായ രഞ്ജിത്ത്,ശശി,സന്ധ്യ,കവിത,മധു,രതീഷ്,സിന്ധു എന്നിവർ സംസാരിക്കും.വൈകിട്ട് 6ന് വിളക്കുപൂജ, തുടർന്ന് ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം,പുഷ്പാർച്ചന, പായസ നൈവേദ്യം 6.30ന് മഹാഗുരുപൂജയും സമൂഹപ്രാർത്ഥനയും എന്നിവ നടക്കും.