തിരുവനന്തപുരം : ശ്രീമദ് ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു നിഷ്‌കർഷിച്ചിട്ടുള്ള വ്രതം 20ന് ആരംഭിക്കും. മണക്കാട് ഐരാണിമുട്ടം എസ്.എൻ.ഡി.പി യോഗം ശാഖാ ഹാളിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്. ശിവരാജൻ ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന ട്രസ്റ്റ് എക്സിക്യുട്ടീവ് യോഗത്തിൽ ജനറൽ സെക്രട്ടറി എസ്. പ്രസാദ് റിപ്പോർട്ട് അവതരിപ്പിക്കും. വിവരങ്ങൾക്ക്: 9895113512.
ശ്രീനാരായണസാഹിത്യ പരിഷത്ത്
ശിവഗിരി തീർത്ഥാടന വ്രതം 20ന്
തിരുവനന്തപുരം : ഗുരുവീക്ഷണം ശ്രീനാരായണ - സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനവ്രതം 20ന് ആരംഭിക്കും.തൃശൂർ കണിമംഗലം തോളൂർ രാമൻ ഹാളിൽ രാവിലെ പത്തിന് ശ്രീനാരായണ സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ അഡ്വ. വിജയൻ ശേഖർ, പേട്ട ജി. രവീന്ദ്രൻ, അഡ്വ. ഡോ. ക്ളാറൻസ് മിറാൻഡ, പ്രവാസി ബന്ധു എസ്. അഹമ്മദ്, പ്ളാവിള ജയറാം, മണ്ണന്തല എ.കെ. മോഹനൻ, ശ്രീസുഗത്, ഡി. കൃഷ്ണമൂർത്തി, കെ. ജയധരൻ (ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര സമിതി അംഗം) ,മംഗളശ്രീ ടീച്ചർ, മുഹമ്മ പീതാംബരൻ എന്നിവർ പങ്കെടുക്കും.ഫോൺ: 9633438005.