
കല്ലറ:സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഗാന്ധി സ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നിന്നാരംഭിച്ച സ്മൃതി യാത്രയ്ക്ക് കല്ലറ പാങ്ങോട് സമരത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്ന കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ വരവേല്പ് നൽകി.മുൻ എം.എൽ.എ അഡ്വ.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗാന്ധിയൻ രാധാകൃഷ്ണൻ,മോഹനൻ,ജി.പുരുഷോത്തമൻ നായർ,പഞ്ചായത്ത് മെമ്പർമാരായ ഗോപാലകൃഷ്ണൻ നായർ,കല്ലറ ബിജു,ശ്രീലാൽ മുതുവിള,സാബു വമനപുരം ഫൈസൽ,ബിജിലാൽ,പത്മേഷ് തുടങ്ങിയവർ സംസാരിച്ചു.