
മലയിൻകീഴ് :വിഴവൂർ പൗരാവകാശസംരക്ഷണ സമിതി വാർഷികം എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.പൗരാവകാശസംരക്ഷണ സമിതി പ്രസിഡന്റ് ടി.സാജു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി സി.ജയചന്ദ്രൻ,ആൾകേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിളവൂർക്കൽ രാജേന്ദ്രൻ,വേങ്കൂർ വിജയൻ,ജെ.വി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി.പ്ലസ്.ടു.പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾകളെ സി.ജയചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു.ശക്തൻ ഭക്ഷണ കിറ്റ് വിതരണംനിർവഹിച്ചു.