perunguzhiscb

മുടപുരം : പെരുങ്ങുഴി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ നടന്നു.ബാങ്ക് പ്രസിഡന്റ് എം.ദേവരാജൻ അധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണ സമിതി അംഗം ആർ.രഘുനാഥൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ബാങ്ക് ഭരണ സമിതി അംഗം സി.സുര സ്വാഗതം പറഞ്ഞു.സെക്രട്ടറി എസ്.ശോഭന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ എൽ.അയ്യപ്പൻ,ബി.സുശോഭന,എം.സൈഫ ,എസ്.ടിന്റു ,ബാങ്ക് ലീഗൽ അഡ്വൈസർ അഡ്വ.റാഫി എന്നിവർ സംസാരിച്ചു.