വിതുര:ആനപ്പാറ കാർത്തികകുടുംബശ്രീയൂണിറ്റിന്റെ വാർഷികവും,ലഹരിവിരുദ്ധബോധവത്കരണക്ലാസും ചികിൽസാസഹായ വിതരണവും കർഷകരെ ആദരിക്കലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത ഉദ്ഘാടനം ചെയ്തു.ആനപ്പാറ വാർഡ്‌മെമ്പർ വിഷ്ണുആനപ്പാറ,വിതുര സർവീസ് സഹകരണബാങ്ക് ഡയറക്ടർബോർഡ്അംഗം അശോകൻ,വിതുര ജനമൈത്രിപൊലീസ് സബ് ഇൻസ്‌പെക്ടർ എസ്.വിനോദ്കുമാർ എന്നിവരും,കുടംബശ്രീ ഭാരവാഹികളും,സി.ഡി.എസ്.എഡി.എസ് അംഗങ്ങളും പങ്കെടുത്തു.