pratj

നെയ്യാറ്റിൻകര: വിവിധ കേസുകളിൽപ്പെട്ട പ്രതിയെ ഗുണ്ടാ ആക്ട് പ്രകാരം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പഴുതൂർ ആലംപൊറ്റ മടവൻകോട് റോഡരികത്ത് വീട്ടിൽ അപ്പൂസ് എന്ന ബിബി (21)നെയാണ് അറസ്റ്റുചെയ്തത്. നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷനുകളിലായി ,സംഘം ചേർന്ന് ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമം തുടങ്ങി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, എസ്.ഐ സജീവ്, എ.എസ്.ഐ സന്തോഷ് കുമാ‌ർ, സി.പി.ഒമാരായ ശ്രീജിത്ത് എസ്.നായർ, പ്രതിജാ രത്നം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ സെൻട്രൽ ജയിലിലേക്കു മാറ്റി.