തിരുവനന്തപുരം:ജില്ലാ ക്ഷീരസംഗമം ഇന്നും നാളെയുമായി കന്യാകുളങ്ങര ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും. ക്ഷീര വികസന വകുപ്പ്,ത്രിതല പഞ്ചായത്തുകൾ,ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാ ക്ഷീരസംഗമം.ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനവും ക്ഷീര കർഷകരെ ആദരിക്കലും 21ന് ഉച്ചയ്ക്ക് 12ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിക്കും.മന്ത്രി അഡ്വ.ആന്റണി രാജു ,ശശി തരൂർ എം.പി ,അടൂർ പ്രകാശ് എം.പി,അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ,അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ,മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് ക്ഷീര കർഷകർക്കുള്ള പുരസ്കാര ദാനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.