
നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 22ന് അരുവിപ്പുറത്ത് നിന്ന് ആരംഭിക്കുന്ന ജനചേതന യാത്രയോടനുബന്ധിച്ച് നെയ്യാറ്റിൻകര മേഖല സമിതി സംഘടിപ്പിച്ച ജനചേതന യാത്ര വിളംബരജാഥ ഇളവനിക്കര എസ്.എൻ ഗ്രന്ഥശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം ജി.ശശി മേഖല കൺവീനറും വിളംബര യാത്ര ക്യാ്ര്രപനുമായ ആർ.രഞ്ജിത്തിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ജാഥ മാനേജറായ മേഖല ചെയർമാൻ എം.വിജയകുമാറിന്റെ നേതൃത്വത്തിൽ കെ.ടി.സെൽവരാജ്,സദാശിവൻ, എസ്.എൽ.ബിനു,നയന.കെ.എസ്.ആതിര ജയൻ,എസ്. ഗോപകുമാർ,പ്രസാദ്,ആർ.അജിത് കുമാർ, വിജയനാഥ്.എം.കൃഷ്ണകുമാർ,എം.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.ജാഥ അമരവിള കണ്ണൻകുഴി ജെ.മുത്തയ്യ മെമ്മോറിയൽ ലൈബ്രറിയിൽ അവസാനിച്ചു.സമാപനം സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.