വർക്കല: വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കല ടൗൺ യൂണിറ്റ് സമ്മേളനവും വ്യാപാര മഹോത്സവ സമ്മാനദാനവും വർക്കല മൈതാനത്ത് ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം നഗരസഭാ ചെയർമാൻ കെ.എം. ലാജി നിർവഹിച്ചു. വിശിഷ്ടവ്യക്തകളെ മലപ്പുറം ആർ.ആർ.ആർ.എഫ്. കമാൻഡന്റ് ബി.കെ. പ്രശാന്തൻ കാണി ആദരിച്ചു. ചികിത്സാസഹായം സമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയനും നഗരസഭാ ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള യൂണിഫോം ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രനും വിദ്യാഭ്യാസ പുരസ്കാരങ്ങൾ ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷിബാസുവും ചുമട്ടുതൊഴിലാളിൾക്കുള്ള യൂണിഫോം നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ നിതിൻനായരും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി.സമിതി ജില്ലാ സെക്രട്ടറി ഡി.എസ്. ദിലീപ്, ചിറയിൻകീഴ് മേഖലാ ട്രഷറർ മുഹമ്മദ് റാഫി, നഗരസഭാ കൗൺസിലർ ആർ. അനിൽകുമാർ, ജി. പ്രതാപൻ, സി. വിജയപ്രകാശൻപിള്ള, ഷാഹുൽ ഹമീദ്, പി. സുഗുണൻ, ബി. പ്രേനാഥ്, പുത്തൂരം നിസാം, എസ്. കമറുദീൻ തുടങ്ങിയവർ സംസാരിച്ചു.