വർക്കല: വർക്കല നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിതർക്ക് ഭൂമി വാങ്ങിനൽകുന്ന പദ്ധതിയിലേക്ക് വർക്കല നഗരസഭയുടെ നിലവിലെ ഭൂരഹിത-ഭവനരഹിത ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട പട്ടിക ജാതിക്കാരായ ഗുണഭോക്താക്ക ളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്ക് നഗരസഭ/ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന് യഥാക്രമം 3,00,000 രൂപയും 2,25,000 രൂപയും അനുവദിക്കും. രേഖകൾ സഹിതമുള്ള അപേക്ഷകൾ 28ന് വൈകീട്ട് അഞ്ചിന് മുൻപ് വർക്കല നഗരസഭ പട്ടി കജാതി വികസന ഓഫീസിൽ നൽകണം.