janatha

കാട്ടാക്കട:സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചാരണാർത്ഥം ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി വിളംബര ജാഥ സംഘടിപ്പിച്ചു.മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ
കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ജാഥാ ക്യാപ്ടൻ പഞ്ചായത്ത് സമിതി കൺവീനർ എ.ജെ.അലക്സ് റോയിയ്ക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പട്ടകുളം തകഴി ഗ്രന്ഥാലയം പ്രസിഡന്റ് പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.കവികളായ സെയ്ദ് സബർമതി, അഖിലൻ ചെറുകോട്,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി.മധു,ദേശസേവിനി സെക്രട്ടറി ടി.യോഹന്നാൻ,എസ്.അനിക്കുട്ടൻ, എ.കെ.ദിനേശ്,എസ്.നാരായണൻ കുട്ടി,എ.വിജയകുമാരൻ നായർ,എസ്.രതീഷ് കുമാർ,ബി.റെജി ചായ്ക്കുളം, എസ്.പി.സുജിത്ത്,ടി.ഷാജി മോൻ,കെ.ശ്രീകുമാർ,ജ്യോതിഷ് വിശ്വംഭരൻ,ഷൈലജ ദാസ്,എസ്.ബിന്ദു കുമാരി,എസ്.എസ്.സുമേഷ്,സെൽവദാസ് പൂവച്ചൽ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.സമാപന സമ്മേളനംപൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാലയിൽ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ
നിർവ്വഹിച്ചു.പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.23ന് കാട്ടാക്കടയിൽ എത്തിച്ചേരുന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നയിക്കുന്ന തെക്കൻ മേഖല യാത്രയിൽ പരമാവധി പ്രവർത്തകർ പങ്കാളികളാക്കുന്നതിന് തീരുമാനിച്ചു.