ആറ്റിങ്ങൽ: തന്ത്രി മണ്ഡലം വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ താന്ത്രികം, ജ്യോതിഷം, വാസ്തു എന്നീ വിഷയങ്ങളുടെ ഓൺലൈൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പൂജാ വിശാരദ്, തന്റെ പ്രവേശിക, തന്ത്ര വിശാരദ്, ജ്യോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ്, വാസ്തു പ്രവേശിക, വാസ്തു വിശാരദ്, എന്നീ കോഴ്സുകളിലേക്കുള്ള ഓൺ ലൈൻ ക്ലാസുകൾ ജനുവരിയിൽ ആരംഭിക്കുമെന്ന് വിദ്യാപീഠം ജനറൽ സെക്രട്ടറി വാഴയിൽ മഠം വിഷ്ണുനമ്പൂതിരി അറിയിച്ചു. വിശദവിവരങ്ങൾക്ക് 9447008599ൽ ബന്ധപ്പെടുക.