തിരുവനന്തപുരം: മന്ത്രിമാർക്കും പ്രതിപക്ഷ‌ നേതാവിനുമടക്കമുള്ള മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്ക് പുറമെ മതമേലദ്ധ്യക്ഷന്മാരെയും സാമുദായിക നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഇന്നലെ വൈകിട്ട് വരെ രാജ്ഭവനിൽ എത്തിയിട്ടില്ലെന്നാണ് വിവരം. മാത്രവുമല്ല ഗവർണർ സ്ഥലത്തില്ല താനും.