
തിരുവനന്തപുരം: റവന്യു ഭരണ നിർവഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി ചേരുന്ന റവന്യു മേഖലാതല യോഗങ്ങൾ ഇന്ന് ആരംഭിക്കും.
രാവിലെ 10 മുതൽ തിരുവനന്തപുരം ഐ.എം. ജിയിൽ നടക്കുന്ന യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കളക്ടർമാർ, സബ് കളക്ടർമാർ, അഡിഷണർ ജില്ലാ മജിസ്‌ട്രേറ്റുമാർ, ആർ.ഡി.ഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ സർവെ സൂപ്രണ്ടുമാർ, തഹസിൽദാർമാർ, ഹെഡ് സർവെയർമാർ തുടങ്ങിയവർ പങ്കെടുക്കും.
22 ന് രാവിലെ 10 ന് എറണാകുളം പത്തടിപ്പാലം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെയും 23 ന് രാവിലെ 10.30 മുതൽ കോഴിക്കോട് പുതിയറ എസ്.കെ.പൊറ്റക്കാട് കൾച്ചറൽ സെന്ററിൽ നടക്കുന്ന യോഗത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെയും കളക്ടർമാർ ഉൾപ്പെടെയുള്ള റവന്യൂ,സർവെ ഓഫീസർമാർ പങ്കെടുക്കും.