
ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ 2021-22 വർഷത്തെ വാർഷിക പൊതുയോഗം മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു. ജനാധിപത്യ സഹകരണ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ. അജന്തൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, ഭരണ സമിതി അംഗങ്ങളായ ജി. വിഷ്ണുരാധൻ, എൻ. സാബു, ജെ. ശ്രീകുമാരൻപിള്ള, ബി. ഷിബുകുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.ജി. ബീനാകുമാരി റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു.