ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ വ്രതാനുഷ്ഠാനം ഇന്ന് ആരംഭിക്കും. പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതാനുഷ്ഠാനമാണ് തീർത്ഥാടനത്തിന് അനുമതി നൽകിക്കൊണ്ട് ശ്രീനാരായണഗുരുദേവൻ നിർദ്ദേശിച്ചത്. ഇന്ന് രാവിലെ 9ന് മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ
സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ
തീർത്ഥാടകർക്ക് പീതാംബരദീക്ഷ നൽകി തീർത്ഥാടന വ്രതാരംഭത്തിന് തുടക്കം കുറിക്കും.