വക്കം: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിവിധ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിൽ മസ്റ്ററിംഗ് ചെയ്യാതെ പെൻഷൻ മുടങ്ങിയവർക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രം മുഖേന ഇപ്പോൾ എല്ലാമാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് ചെയ്യാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് ചെയ്യാത്തവരാണ് ചെയ്യേണ്ടത്. അക്ഷയ കേന്ദ്രത്തിൽലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗിയായ ഗുണഭോക്താക്കളിൽ ഹോം മസ്റ്ററിംഗിന് 130 രൂപയുമാണ് ചെലവ് വരുന്നത്. മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാം.